ബണ്ട്​ പുനർനിർമാണം തകൃതി

ആലപ്പുഴ: കിഴക്കൻവെള്ളത്തിന്റെ വരവിൽ വേളാർകോണം പാടശേഖരത്തിൽ വീണ മടയുടെ പുനർനിർമാണം തകൃതി. തകഴി പഞ്ചായത്ത് രണ്ടാംവാർഡിൽ ശനിയാഴ്ച പുലർച്ചയാണ് മടവീണത്. തൊട്ടടുത്തുള്ള കുന്നാവൻകോട് പാടശേഖരത്തിൽനിന്നാണ് വെള്ളം ഇരച്ചുകയറിയത്. ഇവിടെ രണ്ടാം കൃഷി ഇല്ലാതിരുന്നതിനാൽ ആറ്റിൽനിന്ന്​ വെള്ളം കയറാൻ ബണ്ട് തുറന്നിട്ടിരിക്കുകയായിരന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ഇതുവഴി വെള്ളം കയറിയതാണ് ഇടബണ്ട് തകരാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസമായി മട തടയാനുള്ള ശ്രമത്തിലാണ് കർഷകർ. പാടശേഖര സമിതി സെക്രട്ടറി മനോജിന്റെ നേതൃത്വത്തിൽ 50 തൊഴിലാളികൾ രാവും പകലും ഒരുപോലെ ജോലിചെയ്യുകയാണ്. തിങ്കളാഴ്ചയോടെ മട തടയാമെന്നാണ് കരുതുന്നത്. നിലവിലുള്ള 30 എച്ച്.പി മോട്ടോറിന് പുറമെ 40 ന്റെ മറ്റൊന്നുകൂടി പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.