ആലപ്പുഴ: എസ്റ്റേണിയായിൽ നടന്ന ലോക അയൺമാൻ ട്രയൽതോൺ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പദവി സ്വന്തമാക്കി. 3.8 കിലോമീറ്റർ പുറംകടലിലെ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ ഓട്ടം 14 മണിക്കൂർ 40 മിനിറ്റ് 45 സെക്കൻഡ് പൂർത്തീകരിച്ചാണ് നേട്ടം കൈവരിച്ചത്. 17 മണിക്കൂറാണ് സംഘാടകർ നൽകിയിരുന്നത്. നേരത്തേ ഗോവ-ഇന്തോനേഷ്യ-യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ അയൺമാൻ പദവി ലഭിച്ചിരുന്നു. ശിശുരോഗ വിദഗ്ധനും മുൻ ഡി.എം.ഒയുമായ ഡോ.ഇ.ജി. സുരേഷിന്‍റെ മകനാണ്. ഭാര്യ: സുശീല മലബാർ ഡെന്‍റൽ മെഡിക്കൽ കോളജിലെ എച്ച്.ഒ.ഡിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.