മയക്കുമരുന്ന് ഗുളികയുമായി യുവാവും യുവതിയും പിടിയിൽ

തുറവൂർ: തുറവൂരിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ. എറണാകുളം മണക്കുന്നം കൊച്ചുപറമ്പിൽ വിഷ്ണു (25), തിരുവാങ്കുളം പാലത്തിങ്കൽ വീട്ടിൽ സൂര്യപ്രഭ (18) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന്​ അമ്പതോളം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ശനിയാഴ്ച വൈകീട്ട് തുറവൂർ ജങ്​ഷനിൽ നടന്ന വാഹന പരിശോധനയിലാണ് ഇവ പിടികൂടിയത്. ഡോക്ടറുടെ വ്യാജ ചീട്ട് ഉപയോഗിച്ചാണ് മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഗുളികകൾ പ്രതികൾ വാങ്ങിയിരുന്നത്. തുറവൂരിലെ ഒരു മെഡിക്കൽ സ്റ്റോറിനു മുന്നിൽ സംശയാസ്പദമായി നിന്ന ഇവരെ ചോദ്യം ചെയ്യുന്നതിനിടെ യുവാവ് ഓടി. എക്സൈസ് സംഘം പിടികൂടി പരിശോധിച്ചപ്പോഴാണ് ഗുളികകൾ കണ്ടെടുത്തത്. ഇവർ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രിവന്‍റിവ് ഓഫിസർ ഓങ്കാർനാഥ്, സിവിൽ ഓഫിസർമാരായ ഷെഫീഖ്​, ബിനു, ഡ്രൈവർ സന്തോഷ്, വനിത സി.ഒ റംഷി അറയ്ക്കൽ, റഹിം തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.