ചേർത്തല: അതിദരിദ്രരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന സർക്കാറിന്റെ സുപ്രധാന പദ്ധതിയുടെ ഭാഗമായി മൈക്രോപ്ലാനുകൾ തയാറാക്കുന്നതിനായി ചേർത്തല നഗരസഭയിൽ യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരും വാർഡ് കോഓഡിനേറ്റർമാരായ ഉദ്യേഗസ്ഥരും കില റിസോഴ്സ് പേഴ്സൻമാരും യോഗത്തിൽ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷതവഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ.കെ. പ്രകാശൻ, മൈക്രോ പ്ലാൻ സംബന്ധിച്ച് വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി. രഞ്ജിത്, എ.എസ്. സാബു, ബാബു മുള്ളൻചിറ, എം.എ. സാജു നഗരസഭ സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.