ശ്രീഗോശാലകൃഷ്ണ ജലോത്സവം

ചെങ്ങന്നൂർ: പ്രസിദ്ധമായ തിരുവൻവണ്ടൂർ ചിങ്ങത്തിലെ അശ്വതി നാളായ സെപ്റ്റംബർ 13ന് പമ്പാ നദിയിലെ പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ നടത്താൻ തീരുമാനിച്ചു. ശ്രീഗോശാലകൃഷ്ണ സേവാ സംഘം നേതൃത്വത്തിൽ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽനിന്ന്​ ആനപ്പുറത്ത് തിടമ്പും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നെട്ടായത്തിൽ എത്തിച്ചേരും. തുടർന്ന് നറുക്കിട്ടെടുക്കുന്ന പള്ളിയോടത്തിൽ ദേവന്‍റെ തിടമ്പും വഹിച്ചുകൊണ്ടുള്ള ജലഘോഷയാത്ര അടിച്ചിക്കാവ് ക്ഷേത്രക്കടവിലെത്തി സ്വീകരണം ഏറ്റുവാങ്ങി തിരികെയെത്തുന്നതോടെ മത്സരവള്ളംകളി ആരംഭിക്കും. നടത്തിപ്പിനായി മോഹനൻ വല്യവീട്ടിൽ (ചെയർമാൻ), ആർ.ഡി. രാജീവ്‌ ( ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ സംഘാടക സമിതി രൂപവത്​കരിച്ചതായി ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡന്റ് സജു ഇടക്കല്ലിൽ, സെക്രട്ടറി മുരളീധരൻ പിള്ള ഹരിശ്രീ, ട്രഷറർ കെ.കെ. ജയരാമൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.