പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ്​ തകർന്ന്​ വീണു

അമ്പലപ്പുഴ: പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ്​ തകർന്നുവീണു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ്ങാണ് കഴിഞ്ഞ രാത്രി തകർന്നുവീണത്. ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച കെട്ടിടം 2020 നവംബർ രണ്ടിനാണ് അന്ന് മന്ത്രിയായിരുന്ന ജി. സുധാകരൻ ഉദ്ഘാടനം ചെയ്തത്. നിർമാണത്തിലെ അപാകതയാണ് രണ്ടുവർഷം തികയുംമുമ്പ്​ സീലിങ്​ തകർന്നു വീഴാൻ കാരണമെന്നാണ്​ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.