അന്ധകാരനഴിപ്പൊഴിയിലെ മണൽ നീക്കിത്തുടങ്ങി

അരൂർ: വെള്ളക്കെട്ട് ഒഴിവാക്കാൻ . കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ മൂലം ചെല്ലാനം മുതൽ പട്ടണക്കാട് വരെ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കായലിലെ വെള്ളം കടലിലേക്ക്​ പോകാൻ പൊഴിയിൽ നീരൊഴുക്ക്​ സുഗമമാകണം. ഒരുമാസം മുമ്പാണ്​ ഇറിഗേഷൻ വകുപ്പ് ലക്ഷങ്ങൾ മുടക്കി പൊഴിയിലെ മണ്ണ്​ നീക്കിയത്​. കഴിഞ്ഞയാഴ്ച മണൽ വന്നു വീണ്ടും പൊഴി അടയുകയായിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ യന്ത്ര സഹായത്തോടെയാണ് മണൽ വീണ്ടും മാറ്റുന്നത്. എല്ലാ വർഷവും പല തവണകളായി മണൽ നീക്കുമ്പോൾ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. നീരൊഴുക്ക്​ തടസ്സപ്പെടുന്ന രീതിയിൽ പലപ്പോഴായി സ്പിൽവേ ഷട്ടറുകൾ അധികൃതർ ഇടപ്പെട്ട് മുഴുവനായും അടക്കുമ്പോഴാണ് മണ്ണുവന്ന്​ പൊഴി അടയുന്നതെന്നാണ്​ മത്സ്യത്തൊഴിലാളികൾ പറയുന്നത്​. പൊഴി ഏതുസമയവും തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതെ ലക്ഷങ്ങൾ മുടക്കി യന്ത്രസഹായത്തോടെ മണ്ണുനീക്കുന്ന പതിവാണ്​ ഇറിഗേഷൻ വകുപ്പ് തുടരുന്നതെന്ന്​ തൊഴിലാളികൾ ആരോപിച്ചു. ചിത്രം : അന്ധകാരനഴി പൊഴിയിൽ അടിഞ്ഞ മണൽ യന്ത്രസഹായത്തോടെ നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.