ധർണ നടത്തി

ചാരുംമൂട്: ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തി മാത്രം മതിയെന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പാലമേൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നൂറനാട് പോസ്റ്റ്‌ ഓഫിസിന്​ മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. യൂനിയൻ ജില്ല പ്രസിഡന്‍റ്​ എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു. കെ.എം. വിശ്വനാഥൻ, എ. നൗഷാദ്, പ്രസന്നകുമാരി, സജികുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പാലമേൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് പോസ്റ്റ്‌ ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.