ഒഴുക്കിൽപ്പെട്ട പിഞ്ചുകുഞ്ഞിനും മാതാവിനും മരംവെട്ട് തൊഴിലാളി രക്ഷകനായി

എടത്വാ: തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട പിഞ്ചുകുഞ്ഞിനും മാതാവിനും മരംവെട്ട് തൊഴിലാളി രക്ഷകനായി. തലവടി പഞ്ചായത്ത് 11ാം വാർഡിൽ ദേവസ്വംചിറ വീട്ടിൽ ഷാജിയാണ് (സലി) രക്ഷിച്ചത്. ഷാജിയുടെ വീടിന് സമീപം താമസിക്കുന്ന കുരുമ്പാക്കളം ശ്രീലക്ഷ്മിയും ഒന്നര വയസ്സുള്ള മകൻ അദ്രിനാഥുമാണ് ഒഴുക്കിൽപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മുറ്റത്ത് കളിച്ചുനിന്നിരുന്ന കുട്ടി വീടിന് മുൻവശത്തെ തോട്ടിൽ വീഴുകയായിരുന്നു. കുട്ടി തോട്ടിലേക്ക് വീഴുന്നതുകണ്ട മുത്തശ്ശി അലമുറയിട്ട് കരഞ്ഞു, ഓടിയെത്തിയ ശ്രീലക്ഷ്മി നദിയിലേക്ക് എടുത്തുചാടി. കുട്ടിയെ പിടികിട്ടിയെങ്കിലും നീന്തലറിയാത്ത ശ്രീലക്ഷ്മിയും മകനും ഒഴുക്കിൽപ്പെട്ടു. ഷാജി ബഹളംകേട്ട്​ ഓടിയെത്തി നദിയിലേക്ക് എടുത്ത് ചാടി ഇരുവരെയും കരക്ക്​ എത്തിക്കുകയായിരുന്നു. ഫോട്ടോ: ഒഴുക്കിൽപ്പെട്ട അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച ഷാജി (സലി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.