ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. ക്യാമ്പില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തലവടി പഞ്ചായത്തിലെ 15 കുടുംബങ്ങളിലെ 24 പേരാണ് ഈ ക്യാമ്പിലുള്ളത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോജി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ കൊച്ചുമോൾ ഉത്തമൻ, ജോജി ജെ.വൈലോപ്പള്ളി, വിനോദ് പി.മത്തായി, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, ഡെപ്യൂട്ടി തഹസിൽദാർ എസ്. സുബാഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. (തലവടി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി പി. പ്രസാദ് സന്ദർശിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.