പരുമല സെമിനാരിയില്‍ ഓർമപ്പെരുന്നാൾ

മാന്നാർ: പരുമല സെമിനാരിയിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. കൊല്ലം ഭദ്രാസനാധിപൻ സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു. സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ, അസി. മാനേജർമാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ. എൽദോസ് ഏലിയാസ് എന്നിവർ നേതൃത്വം നൽകി. 28, 29 തീയതികളിൽ നടക്കുന്ന പ്രധാന‍ ചടങ്ങുകൾക്ക്​ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.