മാന്നാർ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്ത എസ്.എഫ്.ഐയുടെ നടപടിക്കെതിരെ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സ്റ്റോർ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം പരുമല ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗം ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രാധേഷ് കണ്ണന്നൂർ അധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, ഹരി കുട്ടമ്പേരൂർ, ഷാജി കോവുംപുറം, രാജേഷ് നമ്പ്യാരെത്ത്, പി.ബി. സൂരജ്, ബാലചന്ദ്രൻ, സണ്ണി പുഞ്ചമണ്ണിൽ, അശോക് കുമാർ, പ്രമോദ് പുലിയൂർ, ടി.എസ്. ഷഫീഖ്, ടി.കെ. ഷാജഹാൻ, ജോജി ചെറിയാൻ, അജിത് പഴവൂർ, സതീഷ് ശന്തിനിവാസ്, തമ്പി കൗണഡിയിൽ, കെ. ബലസുന്ദര പണിക്കർ, വത്സല ബാലകൃഷ്ണൻ, രാജേന്ദ്രൻ ഏനാത്ത്, അൻസിൽ അസീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.