വായനവാരാചരണ സമാപനം

തൃക്കുന്നപ്പുഴ: കുമാരപുരം ജി.എൽ.പി സ്കൂളിൽ നടന്ന വായന വാരാചരണ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എ. ഉമ്മർകുഞ്ഞ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീലേഖ മനു, കുമാരപുരം പബ്ലിക് ലൈബ്രറി സെക്രട്ടറി ഗോപാലൻ, ലൈബ്രേറിയൻ സുകുമാരൻ, സി.ആർ.സി കോഓഡിനേറ്റർ ശ്രീദേവി എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓരോ ക്ലാസിലെയും ​കൈയെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. ആൽഫി സുലൈമാൻ നന്ദി പറഞ്ഞു. പുസ്തക- ചിത്രപ്രദർശനവും നടന്നു. (വായനവാരാചരണ സമാപന സമ്മേളനം കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.