കായംകുളം: പത്തിയൂർ പഞ്ചായത്ത് എട്ടാംവാർഡിലെ 107ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി വിശ്വനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ബി. പവിത്രൻ അമ്പിളി ഷാജി, അസി. എൻജിനീയർ ബീഷ, സി.ഡി.പി.ഒ മുതുകുളം അഡീഷൻ ജിജി ജോൺ, സംഘാടക സമിതി കൺവീനർ വി. പ്രഭാകരൻ, പഞ്ചായത്ത് സെക്രട്ടറി ഗീവർഗീസ് എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽനിന്ന് 30ലക്ഷം വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ചിത്രം :APLKY3ANGAN പത്തിയൂർ പഞ്ചായത്ത് എട്ടാംവാർഡിലെ 107ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. യു.പ്രതിഭ എം. എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.