കോൺഗ്രസ്​ പ്രതിഷേധ പ്രകടനം

പൂച്ചാക്കൽ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്​ പാണാവള്ളി സൗത്ത്, തൈക്കാട്ടുശ്ശേരി, പൂച്ചാക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പാണാവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ അഡ്വ. എസ്. രാജേഷ്, എം.ആർ. രാജേഷ്, സി.പി. വിനോദ് കുമാർ, മണ്ഡലം പ്രസിഡന്‍റുമാരായ കൈലാസൻ, സുദർശൻ മാധവപള്ളി എന്നിവർ സംസാരിച്ചു പെരുമ്പളം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗവും പ്രകടനവും ഡി.സി.സി ജനറൽ സെക്രട്ടറി സി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.എം. ജിനീഷ് ലാൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ രവി കാട്ടേഴൻ, പോൾ മത്തായി, നേതാക്കളായ ബാലകൃഷ്​ണൻ, സുധീർ പടക്കാറ, സജീവ് പ്രഭാകരൻ, ജയരാജ്, ഗോപി മരോട്ടിക്കൽ, എൻ.ആർ. മോഹൻദാസ്, മധു നെടുമ്പുറം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.