പുഷ്പ കൃഷി ഉദ്ഘാടനം

ചാരുംമൂട്: താമരക്കുളം കണ്ണനാകുഴിയിൽ തുടങ്ങിയ പുഷ്പ കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജി. വേണു ഉദ്ഘാടനം ചെയ്തു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം തൻസീർ കണ്ണനാകുഴി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എസ്. ദിവ്യശ്രീ, കൃഷി അസിസ്റ്റന്‍റ്​ ഓഫിസർ അനീഷ്, കുടുംബശ്രീ തൊഴിലുറപ്പ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം കണ്ണനാകുഴിയിൽ തുടങ്ങിയ പുഷ്പ കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജി. വേണു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.