ക്ലാസ്​ റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു

മാന്നാർ: സഹകരണ വകുപ്പിന്റെ പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽ 3997ാം നമ്പർ മാന്നാർ സർവിസ് സഹകരണ ബാങ്ക് മാന്നാർ ഗവ. എൽ.പി.എസിലും പാവുക്കര ഹരിജൻ വെൽഫെയർ എൽ.പി.എസിലും സജ്ജീകരിച്ച ക്ലാസ്​ റൂം ലൈബ്രറികൾ ഉദ്​ഘാടനം ചെയ്തു. മാന്നാർ ജി.എൽ.പി.എസിൽ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ മണി കയ്യത്ര അധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി സ്കൂളുകൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി എസ്. ബാലകൃഷ്ണൻ, ബാങ്ക് ബോർഡ് അംഗങ്ങളായ എൽ.പി. സത്യപ്രകാശ്, ഡോ. ഗംഗാദേവി, ഗീത ഹരിദാസ്, കെ.ആർ. ശങ്കരനാരായണൻ നായർ, പി.എൻ. ശെൽവരാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.