ചാമ്പക്കണ്ടം കോളനിയിലെ പൊലീസ്​ അതിക്രമം; എ.പി.ഡി.എഫ് ധർണ നടത്തി

ആലപ്പുഴ: ഏവൂർ ചാമ്പക്കണ്ടം പട്ടികജാതി കോളനിയിലെ പൊലീസ് അതിക്രമത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് അംബേദ്കർ പ്രോഗ്രസിവ് ഡെമോക്രാറ്റിവ് ഫോറം സംസ്ഥാന കമ്മിറ്റി (എ. പി.ഡി.എഫ്) നേതൃത്വത്തിൽ കലക്ടറേറ്റ്​ ധർണ നടത്തി. നീതിപൂർവവും നിഷ്​​പക്ഷവുമായ അന്വേഷണം നടത്തുക, അതിക്രമത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുക, പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം നടപടിയെടുക്കുക, കള്ളക്കേസുകൾ പിൻവലിക്കുക, കോളനിയിൽ ഭാവിയിൽ പൊലീസ് നടപടികൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന ചെയർമാൻ എസ്​. രാജപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഡോക്ടർ ഷിബു ജയരാജ്, ജനറൽ സെക്രട്ടറി ഷാജു.വി.ജോസഫ്, ട്രഷറർ സി.ജെ. ജോസ്, ജില്ല പ്രസിഡന്റ് കെ.ടി ബേബി ചമ്പക്കുളം, ജനറൽ സെക്രട്ടറി വി.ചന്ദ്രശേഖരൻ, കോട്ടയം ജില്ല പ്രസിഡന്റ് അനിൽകുമാർ, ടി.ജെ. ഗിരിജമ്മ, ടൈറ്റസ് ജോസഫ്, സൂരജ് മന്മഥൻ, സജ്ജൻ എഴുമറ്റൂർ, സതീഷ് കുമാർ, ഗണേഷ് പുറക്കാട് എന്നിവർ സംസാരിച്ചു. APL APDF DARNA എ.പി.ഡി.എഫ് സംസ്ഥാന കമ്മിറ്റി കലക്ടറേറ്റിന്​ മുന്നിൽ നടത്തിയ ധർണ സംസ്ഥാന ചെയർമാൻ എസ്. രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു കയര്‍മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം -ജെ.ടി.യു.സി ചേര്‍ത്തല: കയര്‍മേഖലയെ അടിമുടി തകര്‍ക്കുന്ന നിലപാടുകളില്‍നിന്ന് ഇടത്​ സര്‍ക്കാര്‍ പിന്മാറണമെന്ന് ജെ.ടി.യു.സി ജില്ല കമ്മിറ്റി. മുതലാളിമാര്‍ക്ക്​ വളരാന്‍ അവസരമൊരുക്കി തൊഴിലാളികളെ ഉന്മൂലനം ചെയ്യുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്ലാമേഖലകളും സ്തംഭിച്ചിട്ടും പരിഹാരം കാണാന്‍ സര്‍ക്കാറിനാകുന്നില്ല. ഇതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക്​ നേതൃത്വം നല്‍കുമെന്ന് ജില്ല സെക്രട്ടറി കെ.പീതാംബരന്‍, നേതാക്കളായ എന്‍.കുട്ടികൃഷ്ണന്‍, ജയപാൽ പുത്തനമ്പലം, പുഷ്‌കരന്‍ എന്നിവര്‍ പറഞ്ഞു. ഇടതു പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിച്ച തൊഴിലാളി സമൂഹത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് സര്‍ക്കാറിന്‍റേത്. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ പെന്‍ഷന്‍കാര്യത്തിലും വിരമിക്കല്‍ ആനുകൂല്യത്തിലും സര്‍ക്കാര്‍ പിന്നോട്ടുപോയിരിക്കുകയാണ്.മേഖലയോടുകാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.