കായംകുളം: മഹാഗുരു എൻജിനീയറിങ് കോളജായി പരിവർത്തിപ്പിച്ച വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങിനെ ചൊല്ലി വെള്ളാപ്പള്ളി പക്ഷവും ഗോകുലം പക്ഷവും തമ്മിലെ അധികാര തർക്കം തെരുവ് സമരത്തിലേക്ക്. ട്രസ്റ്റ് സെക്രട്ടറിയായിരുന്ന സുഭാഷ് വാസുവിന്‍റെ ചുവടുമാറ്റങ്ങളാണ് അധികാര തർക്കങ്ങൾക്ക് വഴിതെളിച്ചത്. വെള്ളാപ്പള്ളി നടേശനുമായി തെറ്റി സുഭാഷ് ഗോകുലം ഗോപാലൻ പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് കോളജിന്‍റെ പേര് മാറ്റിയത്. കോളജിൽ പൂർണമായും പിടിമുറുക്കിയ ഗോകുലം പക്ഷം സുഭാഷിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് മാറ്റി വേലഞ്ചിറ സുകുമാരനെ നിയോഗിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. ഇതോടെ വീണ്ടും വെള്ളാപ്പള്ളി പക്ഷത്തേക്ക് ചുവടുമാറ്റിയ സുഭാഷ് വാസു കായംകുളം മുൻസിഫ് കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു. അതിനിടെ വിധി നടപ്പാക്കുന്നത് തടഞ്ഞ് ഗോകുലം പക്ഷവും ഉത്തരവ് നേടി. കോളജിലേക്ക് അതിക്രമിച്ച് കടക്കാതിരിക്കാൻ കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. അതിനിടെ വിധി നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തുകയാണെന്ന് ആരോപിച്ച് പ്രത്യക്ഷ സമരവുമായി എസ്.എൻ.ഡി.പി യൂത്ത് മൂവ്മൻെറ് രംഗത്തെത്തി. തുഷാർ വെള്ളാപ്പള്ളി ചെയർമാനായ ഭരണസമിതിക്ക് ചുമതല കൈമാറണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യം ഉന്നയിച്ച് കായംകുളം, ചാരുംമൂട് യൂനിയനുകളുടെ നേതൃത്വത്തിൽ കോളജിന് മുന്നിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മൻെറ് സംസ്ഥാന ചെയർമാൻ സന്ദീപ് പച്ചയിൽ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂനിയൻ പ്രസിഡൻറ് കെ. പത്മകുമാർ, പന്തളം യൂനിയൻ പ്രസിഡൻറ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, കായംകുളം യൂനിയൻ സെക്രട്ടറി എ. പ്രദീപ് ലാൽ ചാരുംമൂട് യൂനിയൻ കൺവീനർ ബി. സത്യപാൽ, സജീഷ് കോട്ടയം, വിഷ്ണു ചാരുംമൂട്, സോണി, ചന്ദ്ര, രഞ്ജിത്ത് ചുനക്കര, ബോസ്, അനിരുദ്ധ് കാർത്തികേയൻ, സുഭാഷ് വാസു, രാജേഷ് നെടുമങ്ങാട്, വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു. ചിത്രം:APLKY4SNDP കട്ടച്ചിറ മഹാ ഗുരു കോളജിന് മുന്നിൽ എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.