ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര 479-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ 26ന്. വൈകീട്ട് മൂന്നിന് കണിച്ചുകുളങ്ങര യൂനിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ടി.എസ്. സജിത്ത് അധ്യക്ഷത വഹിക്കും. തുടർച്ചയായി പത്ത് വർഷം എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടിയ ദേവസ്വം ഗേൾസ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക എസ്.സുജീഷയെ ചടങ്ങിൽ ആദരിക്കും. സാഹിത്യസംഗമവും അനുമോദനവും അമ്പലപ്പുഴ: ആലപ്പി ആർട്‌സ് ആൻഡ്​ കമ്മ്യൂണിക്കേഷനും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സാഹിത്യസംഗമവും അനുമോദനവും സംഘടിപ്പിക്കുന്നു. പുന്നപ്ര പൊതുവായനശാലയിൽ ഞായറാഴ്ച മൂന്നിന്​ ആരംഭിക്കുന്ന സാഹിത്യസംഗമത്തിന്​ നോവലിസ്റ്റ് വിനയശ്രീ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.