'ഞങ്ങളും പച്ചക്കറി കൃഷിയിലേക്ക്' പദ്ധതി

അരൂക്കുറ്റി: സി.പി.ഐ ജില്ല സമ്മേളന ഭാഗമായി യുടെ ഉദ്ഘാടനം വടുതലയിൽ നടന്നു. ജില്ലയിലെ മുഴുവൻ ബ്രാഞ്ചിലും പച്ചക്കറി കൃഷി ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അരൂക്കുറ്റി എൽ.സിയിലേക്കുള്ള പച്ചക്കറി വിത്തുകൾ അഡ്വ. എം.കെ. ഉത്തമൻ എൽ.സി സെക്രട്ടറി ടി.എം. അജയകുമാറിന് കൈമാറി ഉദ്ഘാടനം നടത്തി. മണ്ഡലം സെക്രട്ടറി കെ.കെ. പ്രഭാകരൻ, സുബൈർ കോട്ടൂർ, റഷീദ്, ഷമറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : സി.പി.ഐ അരൂക്കുറ്റി എൽ.സിയിലേക്കുള്ള പച്ചക്കറി വിത്തുകൾ എം.കെ. ഉത്തമൻ എൽ.സി സെക്രട്ടറി ടി.എം. അജയകുമാറിന് കൈമാറി ഉദ്ഘാടനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.