ചേർത്തല: മഴക്കാലരോഗങ്ങളും കോവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾക്കായി നടന്ന ആശ പ്രവർത്തകരുടെ യോഗം ചെയർപേഴ്സൻ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. കൊതുക് പെരുകാനുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ചതോറും ഡ്രൈഡേ ആചരിക്കാനും കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി സമ്പർക്കവിലക്ക് ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. വാർഡുകളിൽ നടന്ന ശുചിത്വ മാപ്പിങ്ങിന്‍റെ തുടർച്ചയായി മൈക്രോ പ്ലാനുകൾ തയാറാക്കാനും നഗരസഭാതല ആക്ഷൻ പ്ലാൻ തയാറാക്കാനും തീരുമാനിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി ടോമി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ടി.കെ. സുജിത്, ഹെൽത്ത് സൂപ്പർവൈസർ എസ്. സുദീപ്, ഹെൽത്ത് ഇൻസ്പെക്ടർ സനിൽ ചള്ളിയിൽ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാൾ: മദർ തെരേസ പാലിയേറ്റിവ് കെയർ ട്രെയിനിങ് സൊസൈറ്റി ഉദ്ഘാടനം മന്ത്രി പി. പ്രസാദ് -വൈകു 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.