അമ്പലപ്പുഴ: വണ്ടാനം ഗവ. ഡെന്‍റൽ കോളജിലെ ഒ.പി സമയത്തിൽ മാറ്റം വരുത്തി ജീവനക്കാരി പോസ്റ്റര്‍ പതിച്ചത് വിവാദത്തിൽ. നിത്യേന നൂറുകണക്കിന് രോഗികളെത്തുന്ന ഡെന്‍റൽ കോളജിൽ രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ഒ.പി സമയം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററാണ് ജീവനക്കാരി തയാറാക്കി ഒ.പി ബ്ലോക്കിന് സമീപം പതിച്ചത്. രാവിലെ എട്ടുമുതൽ ഒന്നുവരെ ഒ.പി പ്രവർത്തിക്കണമെന്ന മെഡിക്കൽ എജുക്കേഷൻ വിഭാഗത്തിന്‍റെ രേഖാമൂലമുള്ള കർശന നിർദേശം നിലനിൽക്കേയാണ് ഒ.പി സമയത്തിൽ വ്യത്യാസം വരുത്തി പോസ്റ്റർ പതിച്ചത്. പ്രവൃത്തി സമയം ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസവും രോഗികളും ഒപ്പമുള്ളവരും ബഹളം കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ഇവിടെ പോസ്റ്റർ പതിച്ചത്. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാർജന്‍റിന് നിർദേശം നൽകിയതായും കോളജ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.