മാന്നാർ: കാനയുടെ സ്ലാബിന് അടിയിൽ കുടുങ്ങിയ നായ്ക്ക് രക്ഷകരായി അഗ്നിരക്ഷസേനയും നാട്ടുകാരായ യുവാക്കളും. തിരുവല്ല -കായംകുളം സംസ്ഥാനപാതയിൽ മാന്നാർ കുറ്റിയിൽ ജങ്ഷനിലെ പെട്രോൾ പമ്പിന് മുന്നിലെ പൊതുമരാമത്ത് കാനയിലാണ് ഗർഭിണിയായ നായ് സ്ലാബിന് അടിയിൽപെട്ടത്. പെട്രോൾ നിറക്കാൻ വന്ന മാന്നാർ പുളിക്കൽ രതീഷ് ചെങ്ങന്നൂർ അഗ്നിരക്ഷ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമായ പി.ജെ. അൻഷാദിനെ വിവരം അറിയിച്ചു. ഇരമത്തൂർ കൈതത്തറയിൽ ഉണ്ണിയുടെ ചെറിയ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് സ്ലാബ് ഉയർത്തിയാണ് നായെ രക്ഷിച്ചത്. ചെങ്ങന്നൂർ അഗ്നിരക്ഷസേന അസിസ്റ്റന്റ് ഫയർ ഓഫിസർ മോഹന കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ആർ. ബിജു, കൃഷ്ണകുമാർ, ബിജു, ഹോം ഗാർഡ് തങ്കപ്പൻ, സിവിൽ ഡിഫൻസ് വാർഡൻ അൻഷാദ്, മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപറേറ്റർമാരായ അച്ചു, അനി എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.