ലൈബ്രറി ഒരുക്കിയത് വിദ്യാര്‍ഥികള്‍ ആലപ്പുഴ: വെള്ളിയാകുളം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് വിരസത ഒഴിവാക്കാന്‍ ഇനി പുസ്തകങ്ങള്‍ വായിക്കാം. വെള്ളിയാകുളം ഗവൺമെന്‍റ് യു.പി സ്കൂളിലെ വിദ്യാർഥികളാണ് ബസ്സ്റ്റോപ്പിൽ പ്രത്യേകം തയാറാക്കിയ ഡെസ്കിൽ ലൈബ്രറി ഒരുക്കിയത്. വഴിയറിവ് വായന പദ്ധതിയിൽ സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീൺ.ജി.പണിക്കർ നിർവഹിച്ചു. നിലവില്‍ 25 പുസ്തകങ്ങൾക്ക് പുറമേ ദിനപ്പത്രവും വായനക്ക് ലഭ്യമാണ്. ഓരോ ആഴ്ചയും പുസ്തകങ്ങൾ മാറ്റും. സമീപത്തെ ഓട്ടോ തൊഴിലാളികളുടെ മേല്‍നോട്ടവും വായനശാലക്കുണ്ട്. ഹെഡ്മാസ്റ്റർ ആർ. സന്തോഷ് കുമാർ, അധ്യാപകരായ എം.എൽ. ദീപ്തി, എൻ. ആർ. സജിത, സി.സി. ജോർജ്, പി.പി. പ്രവീൺ, എം.ആർ. ജെയിംസ്, ജി.സ്മിതാ മോൾ, ഓട്ടോറിക്ഷ തൊഴിലാളി ഷാജി മോൻ തുടങ്ങിയവർ പങ്കെടുത്തു. ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു കോടംതുരുത്ത്: കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസിൽ നിർമിച്ച ടോയ്ലെറ്റ് കോംപ്ലക്സിന്‍റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13.44 ലക്ഷം ചെലവഴിച്ചാണ് ആൺകുട്ടികൾക്കായി ടോയ്ലെറ്റ് കോംപ്ലക്സ് നിര്‍മിച്ചത്. ജില്ല പഞ്ചായത്ത്അംഗം അനന്തു രമേശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.മഞ്ജു, ഹെഡ്മിസ്ട്രസ് പി. ബിന്ദുലേഖ, പി.ടി.എ പ്രസിഡന്‍റ് എ. ഉദയൻ തുടങ്ങിയവർ പങ്കെടുത്തു. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ചേർത്തല: വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ചേർത്തല നഗരസഭ നടപ്പാക്കുന്ന പദ്ധതി ചെയർപേഴ്സൻ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി ടോമി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.