കുടിവെള്ള പൈപ്പ് പൊട്ടി; മിർസാദ് റോഡിൽ വിള്ളൽ

അരൂക്കുറ്റി: വടുതല മിർസാദ് റോഡിൽ ശ്മശാനത്തി​ന്‍റെ കിഴക്ക് ഭാഗത്തോട് ചേർന്ന് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വിള്ളൽ രൂപപ്പെട്ടു. റോഡിന്‍റെ മധ്യഭാഗത്തുകൂടി പോകുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ലക്ഷങ്ങൾ ചെലവഴിച്ച് റോഡിന്‍റെ നിർമാണം പൂർത്തീകരിച്ച് മാസങ്ങൾ തികയും മുമ്പാണ് സംഭവം. സമീപത്തെ വീടിന്‍റെ മുറ്റത്തേക്കാണ്​ വെള്ളം ഒഴുകുന്നത്​. ഇത്​ മുറ്റത്ത് തളം കെട്ടി കിടക്കുന്നതിനാൽ കല്ലുകളും പ്ലാസ്റ്റിക് ഷീറ്റും വിരിച്ച് അതിലൂടെയാണ് വീട്ടുകാർ സഞ്ചരിക്കുന്നത്. പമ്പിങ് സമയത്തെ ശക്തമായ ഒഴുക്കിൽ റോഡ് പൂർണമായി തകരാൻ സാധ്യത കൂടുതലാണ്. പമ്പിങ് നടക്കാത്ത സമയത്ത് സമീപത്തെ അഴുക്കുജലം കുടിവെള്ള പൈപ്പിലേക്ക് തിരിച്ചുകയറുന്നത് ജലജന്യരോഗങ്ങൾ പകരാനും കാരണമാകുന്നുണ്ട്. അധികാരികൾ എത്രയും വേഗം ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പ്രശ്നം സങ്കീർണമാകാനാണ് സാധ്യത. ചിത്രം: പമ്പിങ് ഇല്ലാത്ത സമയത്തെ റോഡിന്‍റെ അവസ്ഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.