കായംകുളം: റെയിൽവേ ടെർമിനൽ ബസ് സ്റ്റാൻഡിലെ കൈവരികൾ മുറിച്ചുമാറ്റി സ്വകാര്യ വ്യക്തിക്ക് വഴി നൽകിയ സംഭവത്തിൽ വിവാദം. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് വഴി നൽകിയതെന്ന് ഭരണപക്ഷം പറയുമ്പോൾ വക്കീൽ ഹാജരാകാതെ വിധിക്ക് സാഹചര്യം ഒരുക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. റെയിൽവേയിൽ നിന്ന് നഗരസഭ പാട്ടത്തിനെടുത്ത വസ്തുവിലൂടെയാണ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പോകുന്നത്. കരാർ പ്രകാരം നഗരസഭക്ക് മാത്രമാണ് വഴി അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ സ്വകാര്യ വ്യക്തിക്ക് വഴി അനുവദിച്ചത് കരാർ ലംഘനമാണെന്ന് യു.ഡി.എഫ് പാർലമന്‍റെറി പാർട്ടി ലീഡർ സി.എസ്. ബാഷയും ഡി.സി.സി സെക്രട്ടറി എ.പി. ഷാജഹാനും പറഞ്ഞു. കേസിൽ നഗരസഭക്കായി കോടതിയിൽ വക്കീൽ ഹാജരാകാതിരുന്നതിൽ ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥരും പരാതിക്കാരും തമ്മിലുണ്ടാക്കിയ ധാരണക്ക് നഗരസഭ ഉത്തരവാദികളല്ല. ലക്ഷങ്ങളുടെ അഴിമതിയാണ് വഴിക്ക് കാരണം. വിഷയത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കാൻ അടിയന്തര കൗൺസിൽ വിളിച്ചുകൂട്ടണം. വിഷയത്തിൽ കൗൺസിലിന്‍റെ മുൻ തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടതായും ഇരുവരും പറഞ്ഞു. ചിത്രം:APLKY1NAGAR കായംകുളം ടെർമിനൽ സ്റ്റാൻഡിൽ സ്വകാര്യ വ്യക്തിക്ക് വഴി നൽകിയ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.