മാതൃക സംരംഭത്തിന്‍റെ ഉദ്ഘാടനം ഇന്ന് കായംകുളം: പ്രകൃതിയെ അറിഞ്ഞ് പഠിക്കാൻ നഗരമധ്യത്തിലെ ഗവ. എൽ.പി സ്കൂളിൽ പ്രീപ്രൈമറി വിഭാഗം സജ്ജമാകുന്നു. ഗുഹയും കുളവും ശലഭോദ്യാനവും പൂന്തോട്ടവും ഒരുങ്ങുന്ന സ്കൂൾമുറ്റമാണ് വിസ്മയക്കാഴ്ചയാകുന്നത്. പ്രകൃതിയെ അറിഞ്ഞ് പഠിക്കുകയെന്ന സന്ദേശത്തിലാണ് സ്കൂൾ വളപ്പിൽ 'വൈജ്ഞാനിക പാർക്ക്' ഒരുക്കുന്നത്. നിരീക്ഷണ പാടവം, സ്തൂല സൂക്ഷ്മ പേശി വികാസം, ഭാവനവികാസം തുടങ്ങിയ പ്രക്രിയകളിലൂടെ കടന്നുപോകുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കന്ന ഗുഹ വേറിട്ട പഠന അനുഭവമാണ് കുട്ടികളിൽ സൃഷ്ടിക്കുന്നത്. ശാരീരിക-മാനിസിക വികാസം ലക്ഷ്യമാക്കിയാണ് ഞാവൽ മരത്തിൽ ഏറുമാടം ഒരുക്കിയിരിക്കുന്നത്. ഊഞ്ഞാൽ, ആട്ടത്തൊട്ടിൽ തുടങ്ങിയ കളിയുപകരണങ്ങളും കുട്ടികൾക്ക് ഹരംപകരുന്നവയാണ്. ജന്തുക്കൾ, പ്രാണികൾ, ശലഭങ്ങൾ തുടങ്ങിയവയെ തിരിച്ചറിയാൻ കഴിയുന്നതരത്തിലാണ് സ്കൂൾ പ്രവേശന കവാടവും പൂന്തോട്ടവും കുളവും സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ശാരീരിക, മാനസിക, വൈജ്ഞാനിക, സർഗാത്മക, സാമൂഹിക, ഭാഷ വികാസത്തിന് ഉതകുന്ന തരത്തിലാണ് ക്ലാസ് മുറികളുടെ ക്രമീകരണം. കളി, സംഗീതം, വായന, ചിത്രരചന, ശസ്ത്രം, ഗണിതം, അഭിനയം എന്നിവക്കായി ഒരുക്കിയിരിക്കുന്ന ഏഴ് ഇടങ്ങളിലൂടെ കുട്ടിയുടെ സമഗ്രവികാസമാണ് ലക്ഷ്യമാക്കുന്നത്. നാല് വയസ്സ് പൂർത്തിയാക്കുന്ന ഓരോ കുട്ടിയും നേടിയെടുക്കേണ്ട വിവിധ ശേഷികൾ ഇതിലൂടെ കൈവരിക്കാനാകും. സമഗ്ര ശിക്ഷ കേരളയുടെയും നഗരസഭയുടെയും സഹായത്തോടെയാണ് സ്കൂളിൽ മാതൃക പ്രീപ്രൈമറി സജ്ജീകരിച്ചത്. ജില്ലയിലെ മാതൃക സംരംഭത്തിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. ചിത്രം: മുഖച്ഛായ മാറുന്ന കായംകുളം ഗവ. എൽ.പി.എസ് പ്രീ പ്രൈമറി സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.