ആലപ്പുഴ: സ്വപ്ന സുരേഷിൻെറ വെളിപ്പെടുത്തലുകൾ വന്നിട്ടും മുഖ്യമന്ത്രിയുടെ മൗനം ആരോപണങ്ങളെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. അഴിമതികളെ എത്ര യോഗങ്ങൾ നടത്തി പ്രതിരോധിക്കാൻ ശ്രമിച്ചാലും ചാരംമൂടി കിടക്കുന്ന തീക്കനൽ പോലെ ജനഹൃദയങ്ങളിൽ ജ്വലിച്ചുകൊണ്ടിരിക്കുമെന്ന് ഷുക്കൂർ പറഞ്ഞു. യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂലൈ രണ്ടിന് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. സമരം വിജയിപ്പിക്കുന്നതിനായി ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിൽ 25, 26, 27 തീയതികളിലായി കമ്മിറ്റികൾ വിളിച്ചുകൂട്ടുന്നതിനായി തീരുമാനിച്ചു. യു.ഡി.എഫ് ചെയർമാൻ സി.കെ. ഷാജിമോൻ അധ്യക്ഷതവഹിച്ചു. കൺവീനർ ബി. രാജശേഖരൻ, മുസ്ലിംലീഗ് ജില്ല പ്രസിഡന്‍റ് എ.എം. നസീർ, രാജൻ കണ്ണാട്ട്, കെ. സണ്ണിക്കുട്ടി, തോമസ് ചുള്ളിക്കൽ, എ. നിസാർ, കളത്തിൽ വിജയൻ, അഹമ്മദ് അമ്പലപ്പുഴ, മേടയിൽ അനിൽകുമാർ, സുബ്രഹ്മണ്യദാസ്, ജോർജ് ജോസഫ്, സി.എസ്. രമേശൻ, ബഷീർകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.