'പുസ്തകപ്പച്ച' പഠനോപകരണ വിതരണം

തുറവൂർ: സോളിഡാരിറ്റി, എസ്​.ഐ.ഒ തുറവൂർ യൂനിറ്റുകളുടെ നേതൃത്വത്തിൽ പീപ്പിൾസ്​ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ 'പുസ്തകപ്പച്ച' പദ്ധതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജില്ല സമിതിയംഗം അനീസ സജീബ്​ ഉദ്​ഘാടനം ചെയ്​തു. സോളിഡാരിറ്റി അരൂർ ഏരിയ സെക്രട്ടറി നൗഫൽ അധ്യക്ഷത വഹിച്ചു. എസ്​.ഐ.ഒ ഏരിയ സെക്രട്ടറി ഹിജാസ്​ മുഹമ്മദ്​, ടീൻ ഇന്ത്യ കോഓഡിനേറ്റർ കെ.കെ. ഷിഹാബുദ്ദീൻ, സജീബ്​ ജലാൽ തുടങ്ങിയവർ സംബന്ധിച്ചു. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.