പ്രവാചക നിന്ദയെ അപലപിച്ച് മാന്നാർ മുസ്​ലിം ജമാഅത്ത്

മാന്നാർ: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചതിനെ മാന്നാർ പുത്തൻപള്ളി ജമാഅത്ത് കൗൺസിൽ അപലപിച്ചു. രാജ്യത്ത് സാമുദായിക സ്പർധയും കാലുഷ്യവും സൃഷ്ടിച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ കുടില തന്ത്രമാണ് ഇതിന്​ പിന്നിലെന്നും ചൂണ്ടിക്കാട്ടി ജമാഅത്ത് പ്രസിഡന്‍റ്​ റഷീദ് പടിപ്പുരക്കൽ പ്രമേയം അവതരിപ്പിച്ചു. ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി നവാസ് ജലാൽ, വൈസ് പ്രസിഡന്‍റ്​ നിയാസ് ഇസ്മയിൽ, ട്രഷറർ കെ.എ. സലാം, ജോയന്‍റ്​ സെക്രട്ടറി ബഷീർ പാലക്കീഴിൽ, മുൻ ജമാഅത്ത് പ്രസിഡന്‍റുമാരായ ടി.കെ. ഷാജഹാൻ, കെ.എ. അബ്ദുൽ അസീസ്, ഇലക്​ഷൻ കമ്മിറ്റി കൺവീനർ എൻ.എ. സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.