അരൂർ: പൊക്കാളി ആദായകരമാണെന്ന് വൈറ്റില- നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. വീണ വിഘ്നേശ്വർ. പൊക്കാളി നെൽവിത്തിനമായ ചെട്ടിവിരിപ്പ് പ്രകൃതിസൗഹൃദപരവുമാണെന്നും മറിച്ചുള്ള എല്ലാ ദുഷ്പ്രചാരണങ്ങളും അസംബന്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി. കാൽനൂറ്റാണ്ടിലേറെ തരിശിട്ട് മുഴുവൻ സമയവും ഓരുജല മത്സ്യങ്ങൾ വളർത്തിയിരുന്ന 60 ഏക്കറുള്ള വെട്ടിയകാട് പാടശേഖരത്തിൽ നെൽകൃഷി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിത്ത് വിതക്കുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ചേർത്തല എൻ.എസ്.എസ് കോളജിലെ നാഷനൽ സർവിസ് സ്കീം വിദ്യാർഥികളും തുറവൂർ ടി.ടി.ഐയിലെ അധ്യാപക- വിദ്യാർഥികളും പാടത്തിറങ്ങി വിത്ത് വിതച്ചു. വെട്ടിയകാട് കർഷക സംഘം പ്രസിഡന്‍റ് പി.ആർ. രാമചന്ദ്രൻ, സെക്രട്ടറി സതീശൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ് മോളി രാജേന്ദ്രൻ, മെംബർ ദിനേശൻ മനക്കോടം, പൊതുപ്രവർത്തകരായ പ്രഫ. ഫ്രാൻസിസ് കളത്തുങ്കൽ, പ്രതാപൻ എല്ലോറ, കെ.എച്ച്. ജയകുമാർ, ബാലു പുത്തൻകാട് മഠം എന്നിവർ സംസാരിച്ചു. ചിത്രം . തുറവൂർ വെട്ടിയകാട് പാടശേഖരത്തിൽ വിത്ത് വിതക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.