സ്കൂൾ മന്ദിരം ഉദ്​ഘാടനം നാളെ

ആലപ്പുഴ: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിൽ നിർമിച്ച പുതിയ ബഹുനില മന്ദിരത്തി‍ൻെറ ഉദ്ഘാടനം വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ടിന് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. കഞ്ഞിക്കുഴി പഞ്ചായത്ത് റര്‍ബന്‍ മിഷൻ ഫണ്ടിൽനിന്ന്​ ഒരു കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. മോഹനന്‍, പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീതാ കാര്‍ത്തികേയന്‍, ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. നാസര്‍, എം.വി. പ്രിയ തുടങ്ങിയവര്‍ സംബന്ധിക്കും. ഫാഷന്‍ ഡിസൈനിങ്​ പരിശീലനം ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാഷന്‍ ഡിസൈനിങ്​ പരിശീലനം നൽകും. 18നും 45നും മധ്യേ പ്രായമുള്ള തയ്യല്‍ അറിയാവുന്ന യുവതികള്‍ക്കാണ് അവസരം. 30 ദിവസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവര്‍ 27ന് രാവിലെ 10.30ന് അഭിമുഖത്തിന്​ പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0477-2292428, 8330011815.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.