എ പ്ലസ് തിളക്കവുമായി കറ്റാനത്തെ 'സു' സഹോദരങ്ങൾ

കായംകുളം: ഒന്നിച്ച് കളിച്ചുവളർന്ന ഹയർ സെക്കൻഡറി പരീക്ഷയിലെ എ പ്ലസ് തിളക്കവുമായി തുടർ പഠനത്തിനായി വഴിപിരിയുകയാണ്​ ഈ മൂവർസംഘം. കറ്റാനം ഇലിപ്പക്കുളം കുഴുവേലിത്തറയിൽ സമീനയുടെയും വലിയകുളങ്ങര വാഴുവേലി തെക്കതിൽ റഹീമി‍ൻെറയും മക്കളായ സുൽത്താൻ, സുൽത്താന, സുബഹാന എന്നിവരാണ് ഹയർ സെക്കൻഡറിയിലും എ പ്ലസുകളുടെ മധുരം മാതാപിതാക്കൾക്ക്​ നൽകിയത്​. സുൽത്താനും സുൽത്താനയും കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് പഠിച്ചപ്പോൾ ഹ്യുമാനിറ്റിസ് ഇഷ്ടപ്പെട്ട സുബഹാന കരുനാഗപ്പള്ളി ബോയ്​സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠിച്ചത്. എസ്.എസ്.എൽ.സിയിലും മൂവർക്കും എല്ലാ വിഷയത്തിലും എ പ്ലസായിരുന്നു. നാലാം ക്ലാസ് വരെ ഇലിപ്പക്കുളം ചൂനാട് എം.ഇ.എസിലായിരുന്നു പഠനം. യു.പിയിൽ ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസിലും ഹൈസ്കൂൾ പഠനം മോഡൽ സ്കൂളിലുമായിരുന്നു. സുൽത്താനും സുൽത്താനയും നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പിലാണ്. സുബഹാന സെൻട്രൽ യൂനിവേഴ്സിറ്റി പ്രവേശനമാണ് ലക്ഷ്യമാക്കുന്നത്. ചിത്രം:APLKY2APLUSSP ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സഹോദരങ്ങളായ സുൽത്താനും സുൽത്താനയും സുബഹാനയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.