തുറവൂർ കായലോര വിനോദകേന്ദ്രം നിർമാണം അവസാനഘട്ടത്തില്‍

ആലപ്പുഴ: വേമ്പനാട്ടുകായലി‍ൻെറ സൗന്ദര്യവും മനംനിറയുന്ന കാഴ്ചകളും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി തുറവൂരിൽ കായലോരത്ത് ഒരുക്കുന്ന വിനോദ കേന്ദ്രത്തി‍ൻെറ നിർമാണം അവസാന ഘട്ടത്തിൽ. എ.എം. ആരിഫ് എം.പി തുറവൂര്‍- തൈക്കാട്ടുശ്ശേരി പാലം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി വിനോദസഞ്ചാര വകുപ്പിനെ സമീപിച്ചത് പ്രകാരം അനുവദിച്ച 2.5 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാലത്തി‍ൻെറ അപ്രോച്ച് റോഡിനിരുവശത്തും പുൽത്തകിടിയൊരുക്കി അലങ്കാര വൈദ്യുതി വിളക്കുകൾ, ഇരിപ്പിടങ്ങള്‍, ആറ് സ്തൂപങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചു. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക റാമ്പ്, വാഹനങ്ങള്‍ക്ക് പാർക്കിങ്​ സൗകര്യം, ശുചിമുറികള്‍, നടപ്പാത, ജലസേചന സൗകര്യം, വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നൂറില്‍പരം ഇനത്തിൽപെട്ട മരങ്ങളും വ്യത്യസ്തങ്ങളായ 450ലധികം ചെടികളും നട്ടുപിടിപ്പിച്ചു വരുകയാണ്. കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും ഹാന്‍ഡ് റെയില്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും ഉടന്‍ പൂര്‍ത്തിയാകും. എറണാകുളത്തെ എ.കെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. കായലിനോട് ചേര്‍ന്ന ഈ സ്ഥലത്ത് നിരവധി ആളുകളാണ് എത്തുന്നത്. കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാൻ വിദേശ സഞ്ചാരികളടക്കമുള്ളവർ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം പറഞ്ഞു. cap APL TOURISM KENDRAM തൈക്കാട്ടുശ്ശേരി പാലത്തിന്‍റെ അപ്രോച്ച്​റോഡ്​ കേ​ന്ദ്രീകരിച്ച്​ ഒരുക്കുന്ന ടൂറിസം കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.