താലൂക്ക് ആശുപത്രിക്കുനേരെ അക്രമം; അന്വഷണം ഊർജിതമാക്കി

ചേർത്തല: താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അക്രമിസംഘം അഴിഞ്ഞാടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ പ്രധാന പ്രതി അന്ധകാരനഴി കാട്ടുങ്കൽ തയ്യിൽ സിബിനെ (34) റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു അക്രമം. അന്ധകാരനഴിയിൽ ഉണ്ടായ അടിപിടിക്കേസിൽ ചികിത്സതേടിയെത്തിയവരെ ലക്ഷ്യമിട്ടെത്തിയ സിബിൻ ഉൾപ്പെടെ മൂന്നംഗസംഘമാണ് ആശുപ്രതിയിലും അക്രമം നടത്തിയത്. പൊതുമുതൽ നശിപ്പിക്കൽ, ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. .APL HOSPITAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.