യോഗാദിനം ആചരിച്ചു

പൂച്ചാക്കൽ: മണപ്പുറം സെന്‍റ്​ തെരേസാസ് ഹൈസ്കൂളിൽ . ശിവാനന്ദ സ്കൂൾ ഓഫ് യോഗാ സ്റ്റേറ്റ് സെക്രട്ടറി യോഗാചാര്യ ബി. പദ്മകുമാർ യോഗാ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഫാ. ആന്‍റോച്ചൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, പി.ടി.എ പ്രസിഡന്‍റ്​ കെ.പി. ഷിബു തുടങ്ങിയവർ പങ്കെടുത്തു. മാന്നാർ: യോഗാദിനം മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട്ടമ്പേരൂർ ഊട്ടുപറമ്പ് എം.എസ് സി.എൽ. പി സ്കൂളിൽ ആചരിച്ചു. പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ വത്സലാ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സലീം പടിപ്പുരക്കൽ വാർഡ് മെംബർ വി.ആർ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ആയുർവേദാശുപത്രി മെഡിക്കൽ ഓഫിസർ ഡോ. വിനോദ് കൃഷ്ണൻ ക്ലാസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.