കോണ്‍ഗ്രസ്​ ധര്‍ണ നടത്തി

ആലപ്പുഴ: ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കളെയും വേട്ടയാടുന്ന മോദിസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണനടത്തി. കായംകുളം നോര്‍ത്ത് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, കായംകുളം സൗത്തില്‍ ഇ. സമീര്‍, ഹരിപ്പാട്-മാവേലിക്കര അഡ്വ. എം. ലിജു, കാര്‍ത്തികപ്പള്ളി അഡ്വ. ജോണ്‍സണ്‍ എബ്രാഹം, അമ്പലപ്പുഴ അഡ്വ. കെ.പി. ശ്രീകുമാര്‍ ആലപ്പുഴ സൗത്ത് എം.ജെ. ജോബ്, കുട്ടനാട് നോര്‍ത്ത്-സൗത്ത് കറ്റാനം ഷാജി, മാരാരിക്കുളം-തൈക്കാട്ടുശ്ശേരി എ.എ. ഷുക്കൂര്‍, അരൂര്‍ എസ്.ശരത്, നൂറനാട് എം.മുരളി, ചെങ്ങന്നൂര്‍ കോശി എം.കോശി എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തതായി ഡി.സി.സി ജനറല്‍ സെക്രട്ടറി സഞ്ജീവ് ഭട്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.