റീത്ത് വെച്ച് പ്രതിഷേധം

പെരുമ്പളം: ആസ്ഥി വികസന ഫണ്ടിൽ 1.75 ലക്ഷം രൂപ മുടക്കി നിർമിച്ച ഐശ്വര്യം ജങ്കാർ നശിപ്പിക്കുന്ന പഞ്ചായത്ത് ഭരണസമിതി അനാസ്ഥക്കെതിരെ പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു . കോൺഗ്രസ് നേതാക്കളായ സി. ഗോപിനാഥ്, പി.എം. ജിനീഷ് ലാൽ, കെ.എസ്. ഷിബു, ബാലകൃഷ്ണൻ, സുധീർ പടക്കാറ, വിമൽ പുത്തൻപറമ്പ്, എൻ.ആർ. മോഹൻ ദാസ്,സുനിത സജീവ് ,പരമേശ്വരൻ, സജീവ് പ്രഭാകർ എന്നിവർ നേതൃത്വം നൽകി. ചിത്രം : ഐശ്വര്യം ജങ്കാർ നശിപ്പിക്കുന്ന പഞ്ചായത്ത് ഭരണസമിതി അനാസ്ഥക്കെതിരെ പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.