ഭീഷണിയായി അപകടത്തിൽപെട്ട വാഹനങ്ങൾ

തുറവൂർ: കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന്​ നീക്കാൻ നടപടിയില്ല. അപകടങ്ങൾ നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പാതയോരത്ത് അനാഥമായി കിടക്കുകയാണ്. കുത്തിയതോട് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ്​ മുൻഭാഗം തകർന്ന കാറും സ്കൂട്ടറും കിടക്കുന്നത്​. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്തനൽകിയിരുന്നു. ദേശീയപാതയിൽ കുത്തിയതോട് ബസ് സ്റ്റോപ്പിന് വടക്കുഭാഗത്തെ മീഡിയൻ ഗ്യാപ്പിന് സമീപമാണിത്​. അപകടത്തിൽപ്പെട്ട കാർ റോഡിലേക്കുകയറി കിടക്കുന്നതിനാൽ അപകടസാധ്യതയേറെയാണ്​. അപകട മേഖലയായ ഇവിടെനിന്ന്​ വാഹനങ്ങൾ മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പടം : അപകടത്തിൽപ്പെട്ട വാഹനങ്ങൾ അപകടഭീഷണി ഉയർത്തി അനാഥമായ നിലയിൽ കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.