സ്വർണ മേഖലയിലെ പ്രശ്നം പഠിക്കാൻ കമീഷൻ വേണം -എ.​കെ.ജി.എസ്​.എം.എം

ആലപ്പുഴ: സ്വർണ വ്യാപര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ കമീഷനെ നിയോഗിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ റോയി പാലത്ര ആവശ്യപ്പെട്ടു. എ.കെ.ജി.എസ്.എം.എ ആലപ്പുഴ ടൗൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാര മേഖലയെ ദോഷകരമായി ബാധിക്കുന്ന നിയമങ്ങൾ വന്നതോടെ പല കടകളും അടച്ചുപൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയിൽ നടക്കുന്ന സ്വർണാഭരണ പ്രദർശനവും സംസ്ഥാന സമ്മേളനത്തിനും നൂറ് പ്രതിനിധികളെ പങ്കെടുപ്പിക്കും. സമ്മേളന വിളമ്പര വാഹന ജാഥക്ക് ഈമാസം 30ന്​ ഉച്ചക്ക്​ 12ന്​ എ.വി.ജെ ജങ്​ഷനിൽ സ്വീകരണം നൽകും. എം.പി. ഗുരുദയാൽ അധ്യക്ഷത വഹിച്ചു. നസീർ പുന്നക്കൽ ബ്രദേഴ്സ് റഷീദ്, എബി തോമസ്, സത്യ നടരാജൻ, മുരുക ഷാജി, ശ്രീരാഗം സന്തോഷ്, ടി.സി. ചാക്കോച്ചൻ, ഉനൈസ് ഹമീദ്, കെ. നാസർ എന്നിവർ സംസാരിച്ചു. APL AKGSMA കേരള ഗോൾഡ് ആൻഡ്​​ സിൽവർ മർച്ചന്‍റ്​​സ്​ അസോസിയേഷൻ ആലപ്പുഴ ടൗൺ പ്രതിനിധി സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ റോയി പാലത്ര ഉദ്ഘാടനം ചെയ്യുന്നു പരിപാടികൾ ഇന്ന്​ ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാൾ: നഗരസഭയുടെ വിജ്ഞാന നഗരം- വായനശാല വാതിൽപടിയിൽ പദ്ധതി ഉദ്​ഘാടനം സ്​പീക്കർ എം.ബി. രാജേഷ് ​-രാവിലെ 10.30 ആലപ്പുഴ കെ.ടി.ഡി.​സി റിപ്പിൾ ലാൻഡ്​ കോൺഫറന്‍സ്​ ഹാൾ: അസോസിയേഷൻ ഫോർ ഫിസിയോതെറപ്പിസ്റ്റ്​സ്​ കോഓഡിനേഷൻ (കെ.എ.പി.സി) ജില്ല കമ്മിറ്റി ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും -രാവിലെ 9.00 ആലപ്പുഴ കൃഷ്ണ കൺവെൻഷൻ സെന്‍റർ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പൊതുസമ്മേളനം ഉദ്​ഘാടനം മന്ത്രി വീണ ജോർജ്​ -രാവിലെ 10.30 അമ്പലപ്പുഴ കെ.കെ. കുഞ്ഞുപിള്ള സ്മാരക​ ലൈബ്രറി ഹാൾ: അമ്പലപ്പുഴ ബ്ലോക്ക്​ ആരോഗ്യമേള ഉദ്​ഘാടനം എച്ച്​. സലാം എം.എൽ.എ -രാവിലെ 10.00 ചേർത്തല ചെറുവാരണം ശ്രീ കേശവ ഗുരു സ്മാരക ഗ്രന്ഥശാല: വായന പക്ഷാചരണം ജില്ലതല ഉദ്​ഘാടനം മന്ത്രി പി. പ്രസാദ്​ -രാവിലെ 9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.