എ.ആർ. രാജരാജവർമ ചരമവാർഷിക ദിനാചരണം

മാവേലിക്കര: എ.ആർ. രാജരാജവർമയുടെ 104 ാം ചരമവാർഷിക ദിനാചരണ ഭാഗമായി മാവേലിക്കര ശാരദ മന്ദിരത്തിലെ എ.ആർ സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനം നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. എ.ആർ സ്മാരക ഭരണസമിതി പ്രസിഡന്‍റ്​ പ്രഫ. ആർ.ആർ.സി. വർമ അധ്യക്ഷത വഹിച്ചു. മാവേലിക്കര മാർ ഇവാനിയോസ് കോളജ് മലയാളവിഭാഗം അധ്യക്ഷൻ ഡോ. ആർ. ഹരിശ്ചന്ദ്രൻ പ്രഭാഷണം നടത്തി. നഗരസഭ അംഗം എസ്. സുജാതദേവി, എ.ആർ സ്മാരക ഭരണസമിതി സെക്രട്ടറി പ്രഫ. വി.ഐ. ജോൺസൺ, മുൻ പ്രസിഡന്‍റ്​ പ്രഫ. പി.ഡി. ശശിധരൻ, മുൻ വൈസ് പ്രസിഡന്‍റ്​ കെ. മധുസൂദനൻ, മുൻ സെക്രട്ടറി പി. പ്രമോദ്, കേരളപാണിനി അക്ഷരശ്ലോക സമിതി പ്രസിഡന്‍റ്​ വി.ജെ. രാജമോഹൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: എ.ആർ. രാജരാജവർമയുടെ ചരമവാർഷിക ദിനാചരണ ഭാഗമായി മാവേലിക്കര ശാരദമന്ദിരത്തിലെ എ.ആർ സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനം നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.