അയ്യൻകാളി ചരമവാർഷിക ദിനാചരണം

പാണ്ടനാട്: കേരള പുലയർ മഹാസഭ 3579ാം നമ്പർ കീഴ്​വന്മഴി ശാഖ അയ്യൻകാളിയുടെ 81ാമത് ചരമവാർഷിക ദിനമാചാരിച്ചു. ഛായാചിത്രത്തിന് മുന്നിൽ വിളക്ക് തെളിച്ച ശേഷം പുഷ്പാർച്ചന നടത്തി. കെ.പി.എം.എസ് ശാഖ സെക്രട്ടറി അനീഷ് പാണ്ടനാട് അനുസ്മരണ സന്ദേശം നൽകി. യൂനിയൻ കമ്മിറ്റി അംഗം പി.ഡി. വിക്രമൻ, ശാഖ പ്രസിഡന്റ് എൻ.ബി. സുശീലൻ, ട്രഷറർ ഗോപാലകൃഷ്ണൻ, കെ.കെ. ഗോപാലൻ, സുനിൽ, കെ.ജി. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.