ആലപ്പുഴ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ പഴവീട് കൃഷ്ണ കൺവെൻഷൻ സെന്‍ററിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്‍റ് സി. ബാലചന്ദ്രൻ പതാക ഉയർത്തി. തുടർന്ന് സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് സി. ബാലചന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി.എ. വർക്കി, ഡോ. കെ. രമേശ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ് വി. തോമസ്, ആന്റണി എലീജിയസ്, അഞ്ജലി കൈമൾ, ആർ. ജോയ് ദാസ്, ആനന്ദ് മോഹൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 11ന് പൊതുസമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. APL medical laboratary ആലപ്പുഴയിൽ കേരള മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് സംസ്ഥാന പ്രസിഡന്‍റ് സി. ബാലചന്ദ്രൻ പതാക ഉയർത്തുന്നു എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധം മണ്ണഞ്ചേരി: ഉത്തർപ്രദേശിൽ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് നടത്തുന്ന വംശീയ വേട്ടയിൽ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി നടത്തി. വള്ളക്കടവിൽനിന്ന് ആരംഭിച്ച റാലി ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച് പ്രസിഡന്‍റ് സി.എ. സക്കീർ ഹുസൈൻ അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് ഷഫീഖ് മണ്ണഞ്ചേരി, ജനറൽ സെക്രട്ടറി മാഹീൻ അബൂബക്കർ, ട്രഷറർ നിസാം പൊന്നാട്, ഇ.എ. അനീസ് റഹ്മാൻ, ഹസീബ് മുസ്‌ലിയാർ, പി.ഇ. ഇബ്റാഹിം മുസ്‌ലിയാർ, എം. നിസാമുദ്ദീൻ അൻവരി, അബ്ദുൽ ഖാദർ മുസ്‌ലിയാർ, സബീർ ബഷീർ, ഷാജഹാൻ ആപ്പൂര് എന്നിവർ നേതൃത്വം നൽകി. APL skssf ഉത്തർപ്രദേശിലെ മുസ്ലിം വംശീയ വേട്ടക്കെതിരെ എസ്.കെ.എസ്.എസ്.എഫ് മണ്ണഞ്ചേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച റാലി സി.എ. സക്കീർ ഹുസൈൻ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു എം.ഇ.എസ് വിദ്യാഭ്യാസ സെമിനാർ പുന്നപ്ര: എൻജിനീയറിങ് വിദ്യാഭ്യാസത്തിന്‍റെ സാധ്യതകൾ എന്ന വിഷയത്തിൽ എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. പുന്നപ്ര എം.ഇ.എസ് സ്കൂളിൽ നടന്ന സെമിനാർ എം.ഇ.എസ് ജില്ല പ്രസിഡന്‍റ് അഡ്വ. എ.എ. റസാഖ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് അഡ്വ. എ. മുഹമ്മദ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.എ. അബൂബക്കർ, ഡോ. ലക്ഷ്മി ആർ. നായർ, വി.പി. ജയശങ്കർ, ഇ. അബ്ദുൽ അസീസ്, ഹസൻ എം. പൈങ്ങാമഠം, എ.ആർ. ഷാഹുൽ ഹമീദ്, കെ.എം. റഷീദ്, എ.എൽ. ഹസീന, സുഹൈൽ വൈലിത്തറ, വി.ടി. നൂറ, എ. അഷ്റഫ്, ബഷീർ പോളക്കുളം, സുൽഫി ഹക്കീം, ഷാഹിം ബക്കർ, ബഷീർ ആലപ്പുഴ, ഹക്കീം ഖലീൽ, അബ്ദുൽ ഖാദർ മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.