ആലപ്പുഴ: നഗരസഭ സമ്പൂർണ ശുചിത്വപദവി കൈവരിക്കുന്നതിലേക്കുള്ള നിർമല ഭവനം, നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഏഴ് വാർഡുകള്‍ കൂടി സമ്പൂർണ ശുചിത്വ പദവി കൈവരിച്ചു. ഇരവുകാട്, കൊമ്മാടി, വലിയമരം, തുമ്പോളി, സിവിൽ സ്റ്റേഷൻ, വാടക്കനാല്‍, തോണ്ടൻകുളങ്ങര എന്നീ വാർഡുകളാണ് മൂന്നാം ഘട്ടത്തില്‍ ശുചിത്വ പദവി നേടിയത്. ഈ വാര്‍ഡിലെ കൗണ്‍സിലര്‍മാരായ സൗമ്യരാജ്, മോനിഷ ശ്യാം, നസീർ പുന്നക്കല്‍, ലിന്‍റ ഫ്രാന്‍സിസ്, സിമി ഷാഫിഖാന്‍, റഹിയാനത്ത്, രാഖി രജികുമാര്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. നിലവിൽ 13 വാർഡ് സമ്പൂർണ ശുചിത്വപദവി നേടി. നവംബര്‍ ഒന്നിന് 52 വാർഡും സമ്പൂർണ ശുചിത്വ പദവി നേടുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. ആലപ്പുഴ നഗരസഭയുടെ കാര്‍ഷിക പദ്ധതിയായ പൊന്നോണത്തോട്ടം രണ്ടാം വര്‍ഷവും ആരംഭിച്ചതിന്‍റെ ഉദ്ഘാടനം നടന്നു. നഗരസഭ ഓഫിസിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്താണ് പച്ചക്കറി, ബന്ദി പൂകൃഷി ആരംഭിച്ചത്. നഗരമാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് കൃഷി എന്നതാണ് പ്രത്യേകത. നഗരസഭ ജീവനക്കാരും തൊഴിലാളികളുമാണ് പരിപാലനം. ആലപ്പുഴ നഗരസഭ അങ്കണത്തില്‍ പോന്നോണത്തോട്ടം കൃഷി ഉദ്ഘാടനവും ശുചിത്വ വാര്‍ഡ് പ്രഖ്യാപനവും കൗണ്‍സിലര്‍മാരെ ആദരിക്കലും മന്ത്രി പി. പ്രസാദ് നിർവഹിച്ചു. നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. കാന്‍ ആലപ്പിയുടെ സഹകരണത്തോടെ തയാറാക്കിയ ഒന്നര വര്‍ഷത്തെ നഗരസഭയുടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ടിന്‍റെ പ്രകാശനം മന്ത്രി പി. പ്രസാദ് ചെയര്‍പേഴ്സൻ സൗമ്യരാജിന് നല്‍കി നിര്‍വഹിച്ചു. APL ponnonathottam ആലപ്പുഴ നഗരസഭ അങ്കണത്തില്‍ പൊന്നോണത്തോട്ടം കൃഷി ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.