ആറാട്ടുപുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ഗുരുതരമായ തീര ശോഷണത്തിന് കാരണമാകുന്ന തോട്ടപ്പള്ളിയിലെ അശാസ്ത്രീയ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് സി.പി.ഐ ഹരിപ്പാട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഖനനം എല്ലാ പരിധികളും ലംഘിച്ച് തീരത്തിനും കുട്ടനാടിനും ഭീഷണിയായ ഘട്ടത്തിൽ പാർട്ടി ശക്തമായ നിലപാട് സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. തീരദേശത്തെ പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടാണ് സി.പി.ഐ. കരിമണൽ ഖനനത്തിനെതിരെ പരസ്യമായ നിലപാട് കൈക്കൊണ്ടത്. 10.50 കോടി കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കണമെന്നും കയർതൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പുവരുത്താൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.