മാരാരിക്കുളം അക്ഷരസമിതി പ്രവര്‍ത്തനം തുടങ്ങി

ചേർത്തല: കലാസാഹിത്യ മേഖലക്കൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മാരാരിക്കുളം കേന്ദ്രീകരിച്ച് അക്ഷരസമിതി സാംസ്കാരിക വേദി പ്രവര്‍ത്തനം തുടങ്ങി. മാരാരിക്കുളം ഗ്രാമോദ്ധാരണ സേവാസമിതിയുടെ കീഴിലാണ് പ്രവര്‍ത്തനം. പ്രവര്‍ത്തനോദ്ഘാടനം മാരാരിക്കുളം കുഞ്ഞന്‍പിള്ള സ്മാരക ഹിന്ദിവിദ്യാലയ ഹാളില്‍ സംഗീത സംവിധായകന്‍ ആലപ്പി ഋഷികേശ് നിര്‍വഹിച്ചു. പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. ഗ്രാമോദ്ധാരണ സേവാസമിതി പ്രസിഡന്റ് പി.കെ. സുകുമാരകുറുപ്പ് പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.