ചേർത്തല: കാലഹരണപ്പെട്ട് ഉപയോഗശൂന്യമായ . ചേർത്തല ഡിപ്പോയിലെ 20 ബസുകൾ വിറ്റു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉപയോഗശൂന്യമായ നിരവധി ബസുകൾ ചേർത്തല ഡിപ്പോയിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഇതിൽനിന്നാണ് തീർത്തും ഉപയോഗയോഗ്യമല്ലാത്തവ ആക്രിവിലക്ക് നൽകുന്നത്. 45 ബസുകൾ ഇതിനോടകം എത്തിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്നാണ് ഇടപാടുകളെല്ലാം. എൻജിൻ, നമ്പർ പ്ലേറ്റ് ഉൾപ്പെടെ അഴിച്ചുനീക്കിയ ശേഷമാണ് ബസ് നൽകുക. വാങ്ങുന്നവർ ക്രെയിൻ ഉപയോഗിച്ചാണ് കൊണ്ടുപോകുന്നത്. ബസ് അതുപോലെതന്നെ കട ആക്കലും പൊളിച്ചുവിൽക്കലുമാണ് ഉദ്ദേശ്യം. പാലക്കാട്, തമിഴ്നാട് മേഖലയിൽനിന്നുള്ളവരാണ് ബസ് എടുത്തിരിക്കുന്നത്. ബസിന്റെ ഭാരം അടിസ്ഥാനമാക്കിയാണ് വില. കുറച്ചെങ്കിലും ഉപയോഗയോഗ്യമായ ബസ് രൂപമാറ്റം വരുത്തി കടകളായി ഉപയോഗിക്കുന്നതിന്റെ നടപടി കെ.എസ്.ആർ.ടി.സി തുടങ്ങിയിരുന്നു. മിൽമ ബൂത്തിനായി ഒരു ബസ് തയാറാക്കുന്നുണ്ട്. രണ്ടു ബസുകൾ ചേർത്തല പോളിടെക്നിക് കോളജിനുസമീപം ബൈപാസ് റൈഡർ ബസുകൾക്കുള്ള കാത്തിരിപ്പുകേന്ദ്രമായും ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.