ആലപ്പുഴ: വായനക്കാരുടെ വീടുകളിലേക്ക് പുസ്തകമെത്തിക്കാനുള്ള 'വിജ്ഞാന നഗരം വായനശാല വാതില്‍പ്പടിയില്‍' പദ്ധതിക്ക് ആലപ്പുഴ നഗരത്തില്‍ ഞായറാഴ്ച തുടക്കമാകും. മൊബൈല്‍ ആപ്പുവഴി ബുക്കുചെയ്താല്‍ പുസ്തകം വീട്ടിലെത്തിക്കുന്നതാണ് പദ്ധതിയെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പുസ്തകം വീട്ടിലെത്തിക്കാനും തിരികെ ലൈബ്രറിയിലെത്തിക്കാനും വളന്റിയര്‍മാരുണ്ടാകും. നിശ്ചിത തുക യൂസര്‍ഫീ വായനക്കാര്‍ നല്‍കണം. നഗരസഭ ലൈബ്രറിയിലെ 40,000 പുസ്തകങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്തഘട്ടത്തില്‍ നഗരത്തിലെ മറ്റ് വായനശാലകളിലെയും പുസ്തകങ്ങള്‍ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും. നാല് യുവാക്കള്‍ ഇന്റേണ്‍ഷിപ്പിലാണ് ആപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ജോലി പൂര്‍ത്തിയാക്കിയത്. ആപ്പിന് പേരിടാനുള്ള മത്സരം നടക്കുകയാണ്. അതിനുശേഷം ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. കൂടുതല്‍ ആളുകളെ പദ്ധതിയുടെ ഭാഗമാക്കാനായി അംഗത്വ കാമ്പയിനും തുടങ്ങി. ഒരുവാര്‍ഡില്‍ 50 പേരുടെയെങ്കിലും അംഗത്വം നഗരസഭ ലൈബ്രറിയില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ടൗണ്‍ഹാളില്‍ രാവിലെ 10.30ന് സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൊബൈല്‍ ആപ് സ്വിച്ച് ഓണ്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നിര്‍വഹിക്കും. എച്ച്. സലാം എം.എല്‍.എ അധ്യക്ഷതവഹിക്കും. ടെക്ജന്‍ഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിക്കും. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍. വിനീത, എ. ഷാനവാസ്, ബീന രമേശ്, കെ. ബാബു, ഐ.ടി. വിദഗ്ധന്‍ ജോയ് സെബാസ്റ്റ്യന്‍ തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. അഗ്നിപഥ്: യുവജനങ്ങളെ വഞ്ചിക്കുന്ന പദ്ധതി -കൊടിക്കുന്നിൽ ആലപ്പുഴ: അഗ്നിപഥ് പദ്ധതി എന്ന ചെല്ലപ്പേരിൽ ഇന്ത്യയുടെ സുരക്ഷ സേനകളുടെ അടിത്തറപോലും തകർത്തുകളയുന്ന മോദി സർക്കാർ രാജ്യത്തിന്‍റെ സുരക്ഷയെപ്പോലും നശിപ്പിക്കുകയും വർഷങ്ങളായി പരിശീലിക്കുന്ന യുവാക്കളെ വഞ്ചിക്കുകയുമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ലക്ഷക്കണക്കിന് ഒഴിവുകൾ വിവിധ സുരക്ഷ സേനകളിൽ ഉള്ളപ്പോഴും റിക്രൂട്ട്മെന്‍റ് റാലികൾ നടത്താതെയും നിയമന ഉത്തരവ് നൽകാതെയും കേന്ദ്രസർക്കാർ യുവജനങ്ങളെ വഞ്ചിച്ചത് സേനയിൽ കരാർ നിയമനം നടപ്പാക്കാനായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഗ്നിപഥ് പദ്ധതി ഒരുകാരണവശാലും നടപ്പാക്കരുതെന്നും രാജ്യവ്യാപക പ്രക്ഷോഭങ്ങളെ നിസ്സാരമായി കാണരുതെന്നും രാഷ്ട്രപതി ഇടപെടണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.