കൂട്ടുംവാതുക്കൽ കടവ് പാലം ഇരുട്ടിൽ

കായംകുളം: രണ്ട്​ മാസം മുമ്പ്​ ഉദ്​ഘാടനം നടന്ന കൂട്ടുംവാതുക്കൽ കടവ് പാലത്തിൽ വെളിച്ചമില്ല. പാലത്തിന്റെ ഇരുവശത്തുമായി 45 വിളക്ക്​ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും രണ്ട് മാസം പിന്നിട്ടിട്ടും ഒന്നുപോലും ഉണ്ടായില്ല. സന്ധ്യകഴിഞ്ഞാൽ ഇരുൾ മൂടുന്ന പാലത്തിൽ സാമൂഹികവിരുദ്ധ ശല്യം വർധിച്ചതോടെ പ്രതിഷേധവും ഉയരുകയാണ്. പാലത്തിൽ വിളക്കുകൾ സ്ഥാപിക്കാൻ കെൽട്രോണിന് ഒരുകോടിയുടെ കരാർ നൽകിയെങ്കിലും ഫയലുകൾ പൊതുമരാമത്ത് ഇലക്​ട്രിക്കൽ വിഭാഗത്തിൽ എത്തിയിട്ടേയുള്ളൂ. കായംകുളം കായലിൽ കണ്ടല്ലൂർ-ദേവികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലം നിർമിച്ചത്. 40 കോടി ചെലവിൽ 320 മീറ്ററോളം നീളമാണുള്ളത്. ആറ് മാസം മുമ്പ് പണി തീർന്നെങ്കിലും രണ്ട് മാസം മുമ്പാണ് ഉദ്ഘാടനം നടത്തിയത്. കായലോര കാഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ നിരവധിയാളുകളും പാലത്തിൽ എത്തുന്നു. എന്നാൽ, വെളിച്ചം ഇല്ലാത്തത് പ്രയാസമാകുന്നു. ചിത്രം:APLKY1BRIDJ കൂട്ടുംവാതുക്കൽ കടവ് പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.